മാമാങ്കത്തിനു ശേഷം മറ്റൊരു ബ്‌ഗ്‌ ബജറ്റ്‌ ചിത്രവുമായി വേണു കുന്നപ്പിള്ളി

By santhisenanhs.22 06 2022

imran-azhar

 

മാമാങ്കത്തിനു ശേഷം മറ്റൊരു വമ്പൻ സിനിമയുമായി പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിംസ്. 2018 ലെ മഹാപ്രളയത്തിന്റെ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് സിനിമ ജൂഡ് ആന്റണിയാണ് സംവിധാനം ചെയ്യുന്നത്.

 

ടൊവിനോ , കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, കല്യാണി തുടങ്ങി വമ്പൻ താര നിര ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം വൈക്കത്തിനടുത്ത് ടോളിൽ പുരോഗമിക്കുന്നു. പതിനഞ്ച് ഏക്കറോളം പ്രദേശത്ത് ഒരു ഗ്രാമത്തിന്റെ കൂറ്റൻ സെറ്റിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

 

നിർമ്മാതാവും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളി ഈ സെറ്റിലെ ഒരു നാടൻ ചായക്കടയിൽ നിൽക്കുന്ന ചിത്രം ഇന്നലെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഒന്നര മാസത്തോളമായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട ആദ്യ ചിത്രമാണ് ഇതുവഴി പുറത്തു വന്നത്.OTHER SECTIONS