ഇവർ ജീവിതത്തിലും സൂപ്പർഹീറോ , ആരാധകരെ ഞെട്ടിച്ച് ഒരു കോടി ദുരിതാശ്വാസത്തിലേക്ക് നൽകി !

By BINDU PP.22 Aug, 2018

imran-azhar

 

അപ്രതീക്ഷിതമായി കേരളക്കരയെ പിടിച്ചുകുലുക്കിയ പ്രളയത്തിന്റെ അതിജീവനത്തിന്റെ ദിനങ്ങൾ ഇനി.കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തം. ദുരന്ത മഴയും പേമാരിയും ഒരുമിച്ച് വരുമ്പോഴും നേരിടാൻ എല്ലാവരും ഒരേ മനസ്സോടെ ചങ്കുറപ്പോടെ മുന്നോട്ട് വന്നു. മഴയുടെ ശക്തിപോലും കുറയുന്നവിധത്തിൽ ഉള്ള നേരിടൽ ആയിരുന്നു. നഹ്സ്റ്റപ്പെട്ടുപോയ ജീവന് പകരമായി ഒന്നും സാധിക്കില്ലെങ്കിലും അതിജീവിക്കുക എന്നത് സാധ്യമാണ്. എല്ലാവരും കൂടെ ഒത്തൊരുമിച്ച് ജീവിതം പഴയപടിയിലേക്ക് കൊണ്ടുവരികയാണ്. പ്രളയവും ശമിച്ച ഈ അവസരത്തിൽ ആദ്യം മുതൽ ജീവിതം പടിത്ത് ഉയർത്താനുളള തയ്യാറെടുപ്പിലാണ് ഇവർ. എന്നാൽ എവിടെ നിന്ന് തുടങ്ങുമെന്ന ആശങ്കയിലാണ്. ഇവർക്കൊപ്പം എന്തിനും കൂട്ടായി സർക്കാരും കുറെ നല്ല മനുഷ്യരുമുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ സഹായവുമായി എത്തിയതാണ് തമിഴ് നടൻ വിജയ് കാന്ത്,ബോളിവുഡ് താരം സുശാന്ത് സിങ്ങ്.

 

പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് സഹായഹസ്തവുമായി ഡിഎംകെ നേതാവും തമിഴ് നടനുമായ വിജയ് കാന്ത് 1 കോടി രൂപ സഹായം നൽകും. അമേരിക്കയിൽ ചികിത്സയിലായിരുന്ന വിജയ്കാന്ത് ചെന്നൈയിൽ തിരിച്ചെത്തിയതിനു പിന്നാലെ തന്നെ കേരളത്തിന് സഹായ വാഗ്ദാനം നൽകുകയായിരുന്നു. ഒരു കോടി രൂപയുടെ സാധാനസാമഗ്രികൾ കേരളത്തിലേയ്ക്ക് അയക്കുമെന്നും അദ്ദേഹം ട്വീറ്റും ചെയ്തു.ദുരിതാശ്വാസ ക്യമ്പുകളിലേയ്ക്ക് ആവശ്യമായ വസ്തുക്കളാണ് കേരളത്തിലേയ്ക്ക് ആയക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ള പാർട്ടി യൂണിറ്റുകളിൽ നിന്ന് ഇവ ശേഖരിച്ചതിനു ശേഷം ഓഗസ്റ്റ് 24 ന് ഇത് കേരളത്തിലേയ്ക്ക് അയക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിനാവശ്യമായി കൂടുതൽ തുക കേന്ദ്രം സംഭാവനചെയ്യണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

 

ഒട്ടും വിചാരിക്കാത്ത പലരും കേരളത്തിന് നേരെ സഹായ ഹസ്തവുമായി എത്തിയിട്ടുണ്ട്. അതിൽ എല്ലാവരേയും ഞെട്ടിച്ചത് ബോളിവുഡ് താരമാണ് സുശാന്ത് സിങ്ങാണ്. ഒരു കോടി രൂപയാണ് സുശാന്ത് കേരളത്തിനു വേണ്ടി നൽകിയിരിക്കുന്നത്. സ്വന്തം നാടായിട്ടു പോലും പലരും വേണ്ടവിധം സഹായിച്ചിരുന്നില്ല. ഇവർക്ക് ഈ താരം ഒരു മാതൃക തന്നെയാണ്. കാരണം കേരളത്തിലെ പലർക്കും ഇദ്ദേഹം അത്ര പരിചിതൻ പോലുമല്ല. കൂടാതെ ആഴത്തിലുളള ഫാൻ ക്ലബും ഈ താരത്തിന് ഇവിടെയില്ല. സുശാന്തിന്റെ ട്വിറ്റർ പോസ്റ്റ് കണ്ടപ്പോഴാണ് കേരളം ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥയുടെ കാഠിന്യം മനസിലാക്കാൻ സാധിച്ചത്. അതുകൊണ്ട് തന്നെ സഹായിക്കാൻ സുശാന്ത് രംഗത്ത് വന്നിരിക്കുന്നത്.

 

പ്രളത്തിൽ മുങ്ങിയ കേരളത്തെ പിടിച്ചുയർത്താൻ ഏവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും അകമഴിഞ്ഞ സഹായങ്ങളാണ് കേരളത്തിന്റെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് എത്തുന്നത്. എന്നാൽ കയ്യിൽ പണമില്ലാതെ എന്തു ചെയ്യണമെന്ന് ആലോചിച്ച് വിഷമിക്കുന്നവരും ധാരളമുണ്ടെന്നും അത്തരത്തിലുളള ഒരാളാണ് താനെന്നും ഒരു ശുഭംരഞ്ജൻ എന്നയാൽ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇയാളുടെ ട്വിറ്റിന് ഞെട്ടിപ്പിക്കുന്ന മറുപടിയായിരുന്നു താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.