വിജയ് ചിത്രം ബീസ്റ്റിലെ ഗാനം പുറത്ത്, വൈറലായി അറബിക് കുത്തു

By santhisenanhs.15 02 2022

imran-azhar

വിജയ് ചിത്രം ബീസ്റ്റിലെ ആദ്യഗാനം റിലീസ് ചെയ്തു. അറബിക് കുത്തു എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ശിവകാര്‍ത്തികേയൻ രചന നിവ്വഹിച്ച ഗാനം അനിരുദ്ധും ജോണിത ഗാന്ധിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദൻ തന്നെയാണ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ച്ചേഴ്‌സാണ് നിര്‍മിക്കുന്നത്, ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക. വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണ് ബീസ്റ്റ്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍, ആളുകളെ കബളിപ്പിക്കുന്നതില്‍ പ്രഗത്ഭനായ ഒരാളുടെ വേഷമാവും വിജയ് കൈകാര്യം ചെയ്യുക. ചിത്രത്തില്‍ . പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദീന്‍ സിദ്ദിഖ് ആണ് എന്നാണ് റിപ്പോർട്ടുകൾ.

OTHER SECTIONS