വിജയ് സേതുപതിക്ക് എന്തിന് സിമ്പു ഭക്ഷണം കൊടുത്തത് ? പ്രതികരണവുമായി വിജയ്

By BINDU PP .21 Jul, 2018

imran-azhar

 

 

തെന്നിന്ത്യൻ സിനിമയുടെ മക്കൾ സെൽവത്തിന് ഭക്ഷണം കൊടുത്ത് സിമ്പു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ ഏറെ നിറഞ്ഞുനിന്ന ചിത്രമായിരുന്നു അത്.ടോളിവുഡിൽ ഇപ്പോൾ ഏറ്റവുംകൂടുതൽ മാർക്കറ്റ് വാല്യൂ ഉള്ള നടനാണ് വിജയ് സേതുപതി. തമിഴിൽ ഇപ്പോൾ ഒട്ടുമിക്ക വിജയചിത്രങ്ങളുടെയും ഭാഗമാണ് വിജയ് സേതുപതി. ഒരിടവേളക്ക് ശേഷമാണ് സിമ്പുവും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാവുന്നത്. ചിത്രം വൈറലായതോടെ ആരാധകർ സിമ്പു എന്തിനാണ് വിജയ് സേതുപതിക്ക് ഭക്ഷണം കൊടുക്കുന്നതെന്നതായിരുന്നു പ്രധാന സംശയം. ആരാധകർ കൗതുകതോടെ അന്വേഷിച്ചിരുന്നു. എന്നാൽ അതിന് മറുപടി കിട്ടിയിരുന്നില്ല.മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽനിന്നുളളതായിരുന്നു ചിത്രം.

 

സിമ്പു ഭക്ഷണം നൽകാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് മക്കൾ സെൽവൻ വിജയ് സേതുപതി വ്യക്തമാക്കിയിരിക്കുകയാണ്. ബിഹൈൻഞ്ഞ്‌വുഡ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു വൈറൽ ഫോട്ടോയ്ക്ക് പിന്നിലെ കഥ വിജയ് സേതുപതി വിവരിച്ചത്.‘സിമ്പു എന്നെ നിർബന്ധിപ്പിച്ച് കഴിപ്പിക്കുകയായിരുന്നു. ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും സിമ്പു നിർബന്ധപൂർവ്വം എനിക്ക് ഭക്ഷണം നൽകി. ഞാൻ പറയുന്നതൊന്നും കേൾക്കാനുളള മൂഡിൽ അല്ലായിരുന്നു സിമ്പു. ഭക്ഷണം നൽകുന്നതിന്റെ ഫോട്ടോ എടുക്കരുതെന്ന് സിമ്പുവിനോട് അഭ്യർത്ഥിച്ചു. പക്ഷേ സിമ്പു അത് കേൾക്കാതെ ഫോട്ടോയെടുത്തു. പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. സിമ്പുവിനൊപ്പവും വർക്ക് ചെയ്തത് നല്ലൊരു അനുഭവമായിരുന്നു’, വിജയ് സേതുപതി പറഞ്ഞു.

 

ചെക്ക ചിവന്ത വാനത്തിന്റെ ഷൂട്ടിങ് സെറ്റിൽനിന്നുളള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. സിനിമയുടെ ലൊക്കേഷനില്‍ സന്തോഷ്‌ ശിവന്‍റെ ക്യാമറയില്‍ പലപ്പോഴായി പതിഞ്ഞ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിലാണ് സന്തോഷ് ശിവന്‍ ഈ സ്റ്റില്‍സ് ചിത്രീകരിച്ചിരിക്കുന്നത്മണിരത്നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനത്തിൽ താരങ്ങളുടെ വൻനിര തന്നെയുണ്ട്. അരവിന്ദ് സ്വാമി, ജ്യോതിക, വിജയ് സേതുപതി, സിമ്പു, അരുൺ വിജയ്, ഐശ്വര്യ രാജേഷ്, അതിഥി റാവു എന്നീ താരങ്ങൾ സിനിമയിലുണ്ട്. ഇവർക്കു പുറമേ പ്രകാശ് രാജ്, ത്യാഗരാജൻ, മൻസൂർ അലി ഖാൻ എന്നിവരും ചിത്രത്തിലുണ്ട്. എ.ആർ.റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സന്തോഷ് ശിവനാണ് ക്യാമറ.

OTHER SECTIONS