ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി: പുതിയ ലുക്ക് കാണാം....

By BINDU PP.06 Sep, 2018

imran-azhar



 

തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ വ്യക്തമായ ഇടം കണ്ടെത്തിയ നടനാണ് വിജയ് സേതുപതി. ഇപ്പോൾ ഇതാ മറ്റൊരു വേഷത്തിൽ ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ഡീലക്സ്. ദക്ഷിണേന്ത്യയില്‍ നിരവധി ആരാധകരുള്ള നടന്‍ ട്രാന്‍സ്ജെന്‍ഡറായി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ വലിയൊരു പ്രത്യേകത. പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

 

ശില്‍പ്പ എന്നാണ് വിജയ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. നീലസാരിയും ചുവന്ന ബ്ലൗസും കൂളിങ് ഗ്ലാസ്സുമണിഞ്ഞ വിജയുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫഹദ് ഫാസില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് സൂപ്പര്‍ ഡീലക്‌സ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. സാമന്തയ്ക്കു പുറമെ, രമ്യ കൃഷ്ണനും മിസ്‌കിനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

OTHER SECTIONS