By santhisenanhs.05 07 2022
അല്ലു അർജുനും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി.
പുഷ്പ 2 : ദി റൂൾ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. പുഷ്പയുടെ ആദ്യ ഭാഗം ഹിന്ദിയിലുൾപ്പടെ തകർപ്പൻ വിജയമായിരുന്നു. അല്ലു അർജുൻ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം വൻ ബജറ്റിലാണ് ഒരുക്കുന്നതും.
പുഷ്പ ആദ്യ ഭാഗത്തിനു വേണ്ടി അണിയറ പ്രവർത്തകർ ആദ്യം സമീപിച്ചത് സേതുപതിയെയായിരുന്നു. പിന്നീട് ആ കഥാപാത്രം ഫഹദിലെത്തി. രണ്ടാം ഭാഗം വരുമ്പോൾ എന്താകും വിജയ് സേതുപതിക്ക് കരുതിവച്ചിരിക്കുന്നത് ഇപ്പോഴും സസ്പെൻസ്. അതേസമയം ഡിഎസ്പി ഗോവിന്ദപ്പ എന്ന കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്.