വിക്രം ചിത്രം കദരം കൊണ്ടാന് മലേഷ്യയിൽ വിലക്ക്

By Chithra.22 07 2019

imran-azhar

 

വിക്രം നായകനായെത്തുന്ന സൂപ്പർ ചിത്രം കദരം കൊണ്ടാന് മലേഷ്യയിൽ വിലക്ക്. മലേഷ്യൻ സർക്കാരാണ് വിക്രം ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്.

 

കമൽ ഹാസൻ നിർമിക്കുന്ന ചിത്രം മലേഷ്യയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങളുടെന്നാണ് മലേഷ്യൻ സെൻസർ ബോർഡിന്റ അവകാശവാദം. സ്പൈ ആക്ഷൻ ത്രില്ലർ ആയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും മലേഷ്യ ആയിരുന്നു.

 

ഇതിനുമുൻപ് വിജയ് സേതുപതി ചിത്രമായ സിന്ധുബാദിനും മലേഷ്യയിൽ വിലക്കുണ്ടായിരുന്നു.

 

ചിയാൻ വിക്രമിന്റെ 56-ാം സിനിമയാണ് കദരം കൊണ്ടാൻ. പൂജാ കുമാറും അക്ഷരാ ഹാസനുമാണ് നായികമാരായി എത്തുന്നത്. ഉലകനായകൻ കമൽ ഹാസന്റെ അസ്സോസിയേറ്റ് ആയിരുന്ന രാജേഷ് എം സെൽവ ആണ് ചിത്രത്തിന്റെ സംവിധായകൻ.

OTHER SECTIONS