'വിക്രം വേദ' ഹിന്ദിയിൽ; നായകന്മാരായി ആമിർ ഖാനും, സെയ്ഫ് അലി ഖാനും

By Sooraj Surendran .03 08 2019

imran-azhar

 

 

2017ൽ പുറത്തിറങ്ങി തീയറ്ററുകളിലും, ബോക്സ്ഓഫീസിലും മികച്ച വിജയം നേടിയ ചിത്രമാണ് 'വിക്രം വേദ'. പുഷ്‌കര്‍-ഗായത്രി ദമ്പതികളുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഹിന്ദിയിലേക്ക്. വിക്രം വേദ ഹിന്ദിയിലെത്തുമ്പോൾ മാധവന്റെ വേഷം സെയ്ഫ് അലി ഖാന്‍ ചെയ്യും എന്നും വിജയ്‌ സേതുപതി അവതരിപ്പിച്ച വേഷം ആമിര്‍ ഖാന്‍ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. വളരെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. തമിഴ് വ്യാവസായിക സിനിമയുടെ സ്ഥിരം ചേരുവകളില്‍ നിന്ന് അകലം പാലിച്ച ചിത്രമായിരുന്നു വിക്രം വേദ.

OTHER SECTIONS