ഇനി സൗബിന്റെയും, സുരാജിന്റെയും 'വികൃതി' കാണാം; റിലീസ് ഒക്ടോബർ നാലിന്

By Sooraj Surendran.21 09 2019

imran-azhar

 

 

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വികൃതി. കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം.സി ജോസഫ് ആണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് കൊച്ചിയിൽ നടക്കും.

 

സൗബിൻ ഷാഹിർ ആണ് സമീറായി എത്തുന്നത്. ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പൻ, നന്ദകിഷോർ, പുതുമുഖ നായിക വിൻസി, സുരഭി ലക്ഷ്മി, മറീന മൈക്കിൾ, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത്. തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

 

ചിത്രത്തിന്റെ ടീസറിനും, ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിച്ചത്. സമീറിന് വിവാഹാലോചന നടത്തുന്നതും അതുമായി ബന്ധപ്പെട്ട ചില രംഗങ്ങളുമാണ് ട്രയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

OTHER SECTIONS