വിനയന്റെ അടുത്ത ചിത്രം തിലകന്റെ ജീവിതം !!!

By BINDU PP .08 10 2018

imran-azhar

 

 

കലാഭവന്‍ മണിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ച സംവിധായകന്‍ വിനയന്‍ അടുത്തതായി തിലകന്റെ ജീവിത കഥ ആസ്പദമാക്കി സിനിമ ചെയ്യുമെന്ന് റിപ്പോർട്ടുകൾ.കലാഭവൻ മണിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിച്ചപ്പോൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മലയാള സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തി ഒഴിവാക്കി നിര്‍ത്തിയ വിനയന്‍ നിയമപോരാട്ടം നടത്തി തിരിച്ചുവരവ് നടത്തിയ ശേഷം ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി.ഇതിന് പിന്നാലെയാണ് മറ്റൊരു മഹാനായ കലാകാരന്റെ ജീവിതം കൂടി അദ്ദേഹം സിനിമയാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

 
മലയാള സിനിമാ മേഖലയെ നിയന്ത്രിക്കുന്ന പല വമ്ബന്‍മാരെയും അസ്വസ്ഥമാക്കാന്‍ പോന്ന വ്യക്തിയുടെ ജീവിതമാണ് വിനയന്‍ അടുത്തതായി ഉദ്ദേശിക്കുന്നത്.ഹോളിവുഡ് ചിത്രത്തിനാവശ്യമായ അത്രയും വിഷയം അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടെന്ന് വിനയന്‍ വെളിപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. തിലകന്റെ ജീവിതം തന്റെ കൈയ്യില്‍ നില്‍ക്കുമോ എന്ന ആശങ്കയും വിനയനുണ്ടത്രെ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ വിനയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.ആരാകും തിലകന്റെ വേഷം കൈകാര്യം ചെയ്യുക എന്ന ആകാംക്ഷയിലാണ് ഏവരും.ഏതായാലും തിലകന്റെ ജീവിതത്തെ കുറിച്ചു പറയാന്‍ വിനയന് ഏറെയുണ്ടെന്നുറപ്പാണ്.

OTHER SECTIONS