'വിപ്ലവം ജയിക്കാനുള്ളതാണ്': സൈക്കോ സോങ്ങ്‌ കാണാം...

By BINDU PP .10 Jun, 2018

imran-azhar

 

 

തൃശൂര്‍ നഗരത്തില്‍ വെച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് ഒരു മുഴുവന്‍ സിനിമ ചിത്രീകരിച്ച് ലോക റെക്കോര്‍ഡ് നേടിയ 'വിപ്ലവ'ത്തിലെ ആദ്യഗാനം പുറത്ത്. നവാഗതനായ നിഷാദ് സംവിധാനം ചെയ്ത ചിത്രമാണ് 'വിപ്ലവം'. രണ്ട് മണികൂർ സമയം കൊണ്ട് ഒറ്റഷോട്ടിൽ 6 പാട്ട്, 3 ഫൈറ്റ് 3ഫ്ലാഷ് ബാക്ക്സീൻ ഉൾപ്പെടുത്തി ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെയും, 60 ഓളം കേന്ദ്രകഥാപാത്രങ്ങളെയും ഉൾപ്പെടുത്തി ഷൂട്ടിംഗ് പൂർത്തീകരിച്ച് വേൾഡ് റെക്കോർഡ് നേടിയ ചിത്രം.

 

വട്ടം പ്രൊഡക്ഷന്‍സിനുവേണ്ടി നിഷാദ് ഹസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് 'ചങ്ക്‌സ് 'എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ശ്രദ്ധേയനായ ദിനു മോഹനും, സൈക്കോ, നിഷാദ് ഹസന്‍ എന്നിവരുമാണ.് സംഗീതം - വിനായക്, മനുമോഹന്‍, സൈക്കോ, ആലാപനം - ജാസി ഗിഫ്റ്റ്, ഫ്രാങ്കോ, സൂരജ് സന്തോഷ്, സൈക്കോ, അര്‍ജ്ജുന്‍ മുരളീധരന്‍, ആദര്‍ശ് പി വി, ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രോഡ്യൂസര്‍- റോയ്‌സണ്‍ റപ്പായി, ക്യാമറ - രണ്ട് മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ഒറ്റഷോട്ട് ക്യാമറയില്‍ പകര്‍ത്തിയത് പവി കെ പവനാണ്, എഡിറ്റിംഗ് - ജിതിന്‍ സി കെ, കല - ജിനേഷ് ജിത്തു, മേക്കപ്പ് - ലാല്‍ കരമന, വി എഫ് എക്‌സ് - രതീഷ്, സംവിധാന സഹായികള്‍ - ബിനീഷ് കെ ജോയ്, അരുണ്‍ ശിവദാസ്, സനല്‍ കെ ബാബു, മുസ്താഖ് മുഹമ്മദ്, ആധിന്‍ ഒല്ലൂര്‍, സ്റ്റില്‍ - ജിതിന്‍ രാജ്, പോസ്റ്റര്‍ ഡിസൈന്‍ - ആധിന്‍ ഒല്ലൂര്‍, പിആര്‍ഒ - അയ്മനം സാജന്‍.

OTHER SECTIONS