കന്യകാത്വം ഭർത്താവിന് വേണ്ടി സൂക്ഷിച്ചു വയ്‌ക്കേണ്ട നിധിയല്ല ; കൽക്കി കേക്ക്‌ലാൻ

By Online Desk .05 01 2019

imran-azhar

 

 

 


കന്യകാത്വം നിധി പോലെ കാത്തു സൂക്ഷിക്കേണ്ട ഒന്നല്ലെന്നും, ഭർത്താവിന് വേണ്ടി കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലെന്നും ബോളിവുഡ് നടി കൽക്കി കേക്ക്‌ലാൻ.പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. ലൈംഗിക ബന്ധത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും തുറന്നു പറയാൻ മടിക്കേണ്ട കാര്യമില്ലെന്നും ലൈംഗിക ചൂഷണങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്നും കൽക്കി കേക്ക്‌ലാൻ പറഞ്ഞു.സ്ത്രീകൾക്കെതിരെയുള്ള കയ്യേറ്റങ്ങളും അതിക്രമങ്ങളും അവസാനിക്കണമെങ്കിൽ സമൂഹം ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാൻ തയാറാകണമെന്നും സ്ത്രീ പുരുഷന്മാർ ലൈംഗികപരമായും ശാക്തീകരിക്കപ്പെടണമെന്നുമാണ് കൽക്കി പറഞ്ഞത്.

 

മീ ടൂപ്രസ്ഥാനത്തെ കുറിച്ചും ലൈംഗികതയെ കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും കല്‍ക്കി സംസാരിച്ചു. ‘നോ എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ മിക്ക പുരുഷന്മാരും കരുതുന്നത് അത് സംസാരം തുടങ്ങാനുള്ള ഒരു ഉപാധിയാണെന്നാണ്. നമ്മള്‍ക്ക് അങ്ങിനെയൊരു സംസ്‌കാരമാണ് ഉള്ളത്. നോ പറഞ്ഞു കഴിഞ്ഞാലും പുരുഷന്മാര്‍ അവളെ വിടില്ല. നോ പറഞ്ഞു അവള്‍ തളരുമെന്നും, ഒടുവില്‍ അവള്‍ സമ്മതിക്കുമെന്നും അവര്‍ കരുതുന്നു. അങ്ങനെ നോ, യെസ് ആകുന്നത് വരെ അവര്‍ ശ്രമം തുടരുന്നു. ഇതിനെ നമ്മള്‍ തിരിച്ചറിയണം കല്‍ക്കി പറഞ്ഞു.

ലൈംഗികത വിശുദ്ധമാണ്, അശുദ്ധമാണ് എന്ന ചിന്തയാണ് ആദ്യം നിര്‍ത്തേണ്ടത്. കന്യകാത്വമെന്നത് പെണ്‍കുട്ടികള്‍ ഒരു നിധി പോലെ സംരക്ഷിക്കേണ്ടതോ പിന്നീട് ഭര്‍ത്താവിന് സമ്മാനമായി നല്‍കേണ്ടതോ അല്ല. അശുദ്ധമായത് എന്ന മേല്‍വിലാസം നല്‍കിക്കഴിഞ്ഞാല്‍ അത് ചെയ്യാനൊരു പ്രലേഭനമുണ്ടാകും. എന്തിനെങ്കിലും വിശുദ്ധിയുള്ളത് എന്ന മേല്‍വിലാസം നല്‍കിയാല്‍ അതു ചെയ്യാനൊരു ധൈര്യം കിട്ടുകയും ചെയ്യും കല്‍ക്കി പറയുന്നു.

 

ലൈംഗിക ചൂഷണത്തെ കുറിച്ച് പറയാതെ അവരോടു ലൈംഗിക സുഖത്തെ കുറിച്ച് സംസാരിക്കരുത്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം അവരെ മനസിലാക്കിക്കണം. ലൈംഗികതയെയും ലൈംഗിക ചൂഷണത്തെ കുറിച്ചും കുട്ടികളെ നിര്‍ബന്ധമായും മാതാപിതാക്കള്‍ പറഞ്ഞു മനസിലാക്കണമെന്നും കല്‍ക്കി പറയുന്നു.

 

OTHER SECTIONS