പുനീതിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുമായി വിശാല്‍, നിര്‍ധനരായ 1800 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കും

By Greeshma padma.01 11 2021

imran-azhar

 

അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ പഠനച്ചെലവു വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുത്ത് തമിഴ് നടന്‍ വിശാല്‍.തന്റെ പുതിയ ചിത്രമായ എനിമിയുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പുനീതിന് ആദരമര്‍പ്പിച്ച് തുടങ്ങിയ പരിപാടിയില്‍ സംസാരിക്കവേയാണ് വിശാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.അശരണരെ ചേര്‍ത്തുപിടിച്ച താരം. നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തത് മുതല്‍ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായിരുന്നു.


പുനീത് നല്ലൊരു നടന്‍ മാത്രമല്ല, നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു. സൂപ്പര്‍സ്റ്റാറുകളില്‍ ഇത്രയും വിനീതനായ മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിരുന്നു. അതിലെനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു. പുനീത് നിര്‍വഹിച്ചിരുന്ന 1800 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ അടുത്ത വര്‍ഷം മുതല്‍ അദ്ദേഹത്തിന് വേണ്ടി ഞാനേറ്റെടുത്ത് നടത്തുമെന്ന് ഇവിടെ പ്രതിഞ്ജ ചെയ്യുകയാണ്. വിശാല്‍ പറഞ്ഞു.

വെള്ളിയാഴ്ച്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീതിന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. അച്ഛന്‍ ഡോ. രാജ്കുമാറിനും അമ്മ പാര്‍വതാമ്മക്കും അരികില്‍ കണ്ഠീരവ സ്റ്റുഡിയോയിലാണ് പുനീതിനും അന്ത്യവിശ്രമം ഒരുക്കിയത്.

 

OTHER SECTIONS