പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ...; വിഷ്ണു ഉണ്ണികൃഷ്ണൻ

By santhisenanhs.04 06 2022

imran-azhar

 

നടൻ വിഷ്ണു ഉണ്ണികൃഷ്ണന് സിനിമ ചിത്രീകരണത്തിനിടയിൽ പരുക്കേറ്റത് വാർത്തകളിൽ ഇടം നേടിയിരുന്നു. നടന് പ്ലാസ്റ്റിക് സർജറി വേണ്ടി വരുമെന്ന തരത്തിൽ അഭ്യൂഹങ്ങളും വന്നിരുന്നു. ഇപ്പോഴിതാ തന്റെ പരുക്കിനെക്കുറിച്ച് പറയുകയാണ് വിഷ്ണു.

 

വിഷ്ണു ഉണ്ണികൃഷ്ണന്റെ കുറിപ്പ്:

 

സേ നോ ടു പ്ലാസ്റ്റിക്. പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ...!! പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.

 

വെടിക്കെട്ട് സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എന്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി. എല്ലാവരോടും സ്നേഹം.

OTHER SECTIONS