വിഷു നാളില്‍ മധുവിന്റെ കുടുംബത്തിന് സദ്യ വിളമ്പി മഞ്ജു വാര്യര്‍

By Amritha AU.17 Apr, 2018

imran-azhar


പ്രബുദ്ധ കേരളം ലജ്ജിച്ച് തലകുനിക്കേണ്ടി വന്നിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തില്‍. പിന്തുണ അറിയിച്ച് വന്നവരും പ്രക്ഷോഭം സംഘടിപ്പിച്ചവരുമെല്ലാം അടുത്ത മധുവിനെ തേടിപോയി. പക്ഷേ മധുവിന്റെ തീരാവേര്‍പാടില്‍ ദു: ഖിക്കുന്ന മധുവിന്റെ അമ്മയെയും കുടുംബക്കാരെയും ചിണ്ടക്കി കോളനിയിലെ ഊരിലുളളവരെയും വിഷു ദിനത്തില്‍ കാണാനും അവര്‍ക്ക് സദ്യ വിളമ്പാനും മലയാളത്തിന്റെ പ്രയനടി മഞ്ജുവാര്യര്‍ എത്തി.

 

വാര്യര്‍

നടിയുടെ പേരിലുള്ള, മഞ്ജുചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മഞ്ജു മധുവിന്റെ വീട്ടിലെത്തിയത്. മധുവിന്റെ അമ്മയായ മല്ലിക, സഹോദരിമാരായ ചന്ദ്രിക, സരസു എന്നിവരോടുമായി വളരെ സമയം സംസാരിച്ചിരുന്നു. പിന്നീട് ഊരിലെ ജനങ്ങളോടൊപ്പവും മധുവിന്റെ കുടുംബത്തോടുമൊപ്പമിരുന്നായിരുന്ന് വിഷു സദ്യ കഴിക്കുകയും പിന്നീട് അവര്‍ക്കായി മഞ്ജു സദ്യ വിളമ്പുകയും ചെയ്തു. സൊസൈറ്റിയുടെ അംഗങ്ങളും ഭാരവാഹികളും മഞ്ജുവിനൊപ്പം ഉണ്ടായിരുന്നു.

 

 

OTHER SECTIONS