മോഹന്‍ലാലിന്റെ മകളുടെ ചിത്രത്തിന് താഴെ അശ്ലീലകമന്റുകള്‍

By geethu nair.20 12 2020

imran-azhar

ശരീരഭാരം കുറച്ചത്തിന്റെ സന്തോഷം പങ്കുവെച്ച് വിസ്മയ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ 22 കിലോയാണ് ആയോധനകലാ പരിശീലനം കൊണ്ട് വിസ്മയ കുറച്ചത്.ഇപ്പോള്‍ ഇതാ വിസ്മയ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ അസഭ്യവര്‍ഷവും അശ്ലീല കമന്റുകളും. വിസ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് താഴെയും സമാനമായ കമന്റുകളുണ്ട്. തടി കുറക്കുന്നതിന് മുന്‍പും ശേഷവുമുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിസ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതിന് പിന്നാലെയാണ് ശരീരഭാഗങ്ങളെക്കുറിച്ചും ഒപ്പമുള്ള പരിശീലകനെക്കുറിച്ചും തികച്ചും മോശം കമന്റുകളായി നിരവധി പേര്‍ എത്തിയത്.എത്ര കിലോ കുറച്ചാലും കാര്യമില്ല, അതിനിവള്‍ പെണ്ണാണോ, സെക്സ് ടൂറിസത്തിന് പോയാല്‍ തടി കുറഞ്ഞോളും എന്നു തുടങ്ങി സ്ത്രീവിരുദ്ധവും അശ്ലീലവുമായ കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ജിമിട്ടന്റെ മകളല്ലേ എന്നു ചോദിച്ചുകൊണ്ട് മോഹന്‍ലാലിനെ ബന്ധപ്പെടുത്തിയും കമന്റുകളുണ്ട്. ബോഡി ഷെയ്മിംഗ് കമന്റുകളും വന്നിരിക്കുകയാണ്.നേരത്തെ അനശ്വര രാജന്‍, അനിഘ ബാബു തുടങ്ങിയ യുവനടിമാരുടെ ചിത്രത്തിന് താഴയേയും ഇതുപോലെയുള്ള കമന്റുകള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു.

OTHER SECTIONS