നരഗാസുരനായി കാത്തിരിക്കുന്നു: ഗൌതം മേനോന്‍

By praveen prasannan.14 Nov, 2017

imran-azhar

കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരഗാസുരന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ധ്രുവങ്ങള്‍ പതിനാറ് എന്ന കന്നി ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ സംവിധായകനാണ് കാര്‍ത്തിക് നരേന്‍.

ഗൌതം വാസുദേവ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത് എന്നിവരാണ് മുഖ്യ വേഷങ്ങളില്‍.

ചിത്രം കാണാന്‍ കാത്തിരിക്കുകയാണെന്ന് ഗൌതം മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.തീരുമാനിച്ചത് പോലെ 41 ദിവസം കൊണ്ട് നരഗാസുരന്‍ ചിത്രീകരണം പൂര്‍ത്തിയായി. കാര്‍ത്തിക് നരേന് അഭിനന്ദനങ്ങള്‍.

ശ്രിയ ശരണാണ് നായിക. അരവിന്ദ് സ്വാമി ധ്രുവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലക്ഷ്മണ്‍ എന്ന പൊലീസുദ്യോഗസ്ഥനായി ഇന്ദ്രജിത്ത് വേഷമിടുന്നു.

ഇന്ന് വരെ ചെയ്ത പൊലീസ് വേഷങ്ങളില്‍ ഏറ്റവും മികച്ചതാണ് ഇതിലേതെന്ന് ഇന്ദ്രജിത്ത് നേരത്തേ പറഞ്ഞിരുന്നു.

OTHER SECTIONS