ദിലീപുമായി ചേര്‍ന്ന് സിനിമ ഒരുക്കാന്‍ ആഗ്രഹമെന്ന് ഗൌതം മേനോന്‍

By praveen prasannan.21 Apr, 2017

imran-azhar

ജനപ്രിയ നായകന്‍ ദിലീപിനെ വച്ച് സിനിമ ഒരുക്കാന്‍ ആഗ്രഹമുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍. ദിലീപിന്‍റെ പുതിയ ചിത്രം രാമലീലയുടെ ഫസ്റ്റ്ലുക് പോസ്റ്റര്‍ ഫെയ് സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ഗൌതം മേനോന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

നല്ല പോസ്റ്ററാണെന്നും അരുണ്‍ ഗോപിക്ക് ആശംസകള്‍ നേരുന്നുവെന്നും ഗൌതം മേനോന്‍ പറയുന്നു. ദിലീപിനൊപ്പം സിനിമ ഒരുക്കാന്‍ കാത്തിരിക്കുകയാണ്.

നവാഗതനായ അരുണ്‍ ഗോപിയാണ് രാമലീല ഒരുക്കുന്നത്. പുലിമുരുകനെന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ദിലീപ് രാഷ്ട്രീയ നേതാവിന്‍റെ വേഷത്തിലാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നായികയായി പ്രയാഗ മാര്‍ട്ടിന്‍ എത്തുന്നു. രാധിക ശരത് കുമാര്‍ സഖാവ് രാഗിണി എന്ന വേഷം അവതരിപ്പിക്കുന്നു. രാധിക 24 വര്‍ഷത്തിന് ശേഷമാണ് മലയാളത്തില്‍ അഭിനയിക്കുന്നത്.

മുകേഷ്, സിദ്ദിഖ്, സലിംകുമാര്‍ , വിജയരാഘവന്‍, കലാഭാവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗാനങ്ങള്‍ റഫീഖ് അഹമ്മദ്, സംഗീതം ബിജിപാല്‍.

loading...