അമ്ബതാം പിറന്നാള്‍ ദിനത്തിൽ വില്‍ സ്മിത്തിന്റെ സാഹസികത; ലക്ഷ്യം അറിഞ്ഞ ആരാധകർ കൈയ്യടിച്ചു !

By BINDU PP .26 09 2018

imran-azhar

 

 


അമ്ബതാം പിറന്നാള്‍ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് വില്‍ സ്മിത്ത്.ഹോളിവുഡ് ലോകത്ത് ആക്ഷന്‍ സാഹസിക രംഗങ്ങളില്‍ തന്റേതായ ഇടം സൃഷ്ടിച്ച നടനാണ് വില്‍ സ്മിത്ത്.താരത്തിന്റെ അമ്ബതാം പിറന്നാള്‍ ആഘോഷവും ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. മരണം കെണി വച്ചുറങ്ങുന്ന മലയിടുക്കുകള്‍ക്കിടയിലെ ഗ്രാന്‍ഡ് കാന്യണ്‍ എന്ന അഗാധ ഗര്‍ത്തത്തിലേയ്ക്ക് ചാടിയാണ് വില്‍ സ്മിത്ത് തന്റെ അന്‍പതാം പിറന്നാള്‍ ആഘോഷം സംഭവമാക്കിയത്.എന്നാൽ , വാർത്തകളിൽ പിടിച്ചുപറ്റാനല്ല നടൻ ഒരുങ്ങിയത്. ഈ സാഹസത്തിന് പിന്നില്‍ വലിയൊരു ലക്ഷ്യം ഉണ്ട്. പിന്നോക്ക രാജ്യങ്ങളിലെ സാമ്ബത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തിന് പണം കണ്ടെത്താനാണ് ജീവന്‍ പണയം വച്ച്‌ വില്‍ സ്മിത്ത് ഈ ചാട്ടം നടത്തിയത്. അരിസോണയിലെ ഗ്രാന്‍ഡ് കാന്യണിന് അരികില്‍ ഓണ്‍ലൈന്‍ ലോട്ടറിയിലൂടെ താരത്തിന്റെ സാഹസികചാട്ടം കാണാന്‍ അവസരം കിട്ടിയവര്‍ തടിച്ചു കൂടിയിരുന്നു.തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്നാണ് വില്‍ സ്മിത്ത് തന്റെ സാഹസിക പ്രവര്‍ത്തനത്തെ വിശേഷിപ്പിച്ചത്.

 

 

OTHER SECTIONS