മുംബൈ വിടുന്നത് അത്യധികം ദുഃഖത്തോടെ: കങ്കണ

By Web Desk.15 09 2020

imran-azhar

 

 

മുംബൈ: മുംബൈയില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങുന്നത് വലിയ ദുഃഖത്തോടെയാണെന്ന് കങ്കണ റണൗട്ട്. അത്യധികം ദുഃഖത്തോടെ മുംബൈ വിടുന്നു, നിരന്തരമായ ആക്രമണങ്ങളിലൂടെ ഈ ദിവസങ്ങളിലെല്ലാം എന്നെ ഭയപ്പെടുത്തിയ രീതിയും എന്റെ ഓഫീസിന് ശേഷം വീടും തകര്‍ക്കാനുണ്ടായ ശ്രമവും സുരക്ഷാമുന്നറിയിപ്പുകളും പാക് അധീനകശ്മീര്‍ എന്ന എന്റെ ഉപമ വളരെയധികം ശരിവയ്ക്കുന്നു. ഇപ്പോള്‍ ഞാന്‍ രക്ഷപ്പെട്ടതായാണ് തോന്നുന്നത്. ഒരു അമ്മയുടെ സ്പര്‍ശം മുംബൈയില്‍ അനുഭവിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ജീവനോടെയിരിക്കുന്നത് തന്നെ ഭാഗ്യമാണ്. ശിവസേന സോണിയ സേന ആയി മാറി, മുംബൈ ഭരണകൂടം ഭീകരരായി മാറിയിരിക്കുകയാണ്. ചണ്ഡിഗഡില്‍ വിമാനമിറങ്ങിയ ശേഷം താരം ട്വിറ്ററില്‍ കുറിച്ചു. അനധികൃത നിര്‍മ്മാണം ആരോപിച്ച് കങ്കണയുടെ ഓഫീസ് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തകര്‍ത്തിരുന്നു തുടര്‍ന്നാണ് കങ്കണ നാട്ടില്‍ നിന്നും മുംബൈയിലേയ്ക്ക് കഴിഞ്ഞ ആഴ്ച എത്തിയത്.

 

 

OTHER SECTIONS