'വേൾ ഡ് മ്യൂസിക് ഡേ' : ഇൻ കോണ്‍വെർസേഷൻ ഓഫ് മ്യൂസിക് അരങ്ങേറി

By BINDU PP.22 Jun, 2018

imran-azharതിരുവനന്തപുരം: വേൾഡ് മ്യൂസിക് ഡേ പ്രമാണിച്ച് പ്രശസ്ത ഗായികയും, അവതരികയുമായ സജ്ന വിനീശും കൂട്ടരും ഇന്‍ കോണ്‍വെർസേഷൻ ഓഫ് മ്യൂസിക് സംഘടിപ്പിച്ചു.തന്റെ ഗാനങ്ങളും പ്രേക്ഷകരുടെ ഗാനങ്ങളും ഉള്‍ക്കൊളിച്ചു ഒരു മുസിക് ഫ്യുഷനാണ് അരങ്ങേറിയത്. തിരുവനന്തപുരത്തെ കൂട്ടായ്മകളുടെ പുത്തന്‍ വേദിയായ ബി ഹബ്ബിലയിരുന്നു ഇന്‍ കോണ്‍വെർസേഷൻ ഓഫ് മ്യൂസിക് അരങ്ങേറിയത്. സൂര്യ കൃഷ്ണമൂര്‍ത്തി, മാധ്യമ പ്രവര്‍ത്തകരായ കിടിലം ഫിറോസ്‌, ആർ ജെ സുമി, റെഡ് എഫ് എം പാര്‍വതി, എന്നിവരടങ്ങിയ പ്രേക്ഷകരായിരുന്നു ഈ സംഗീത വിരുന്നിലെ മുഖ്യകര്ഷണം.

 

'മൂസിക് എനിക്ക് ജീവനാണ്, ഈ തിരക്കേറിയ ജീവിതത്തില്‍ നമ്മളെ സമാധനിപ്പികാന്‍ കഴിവുള്ളത് സംഗീതത്തിന് മാത്രമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു സജ്ന വിനീഷ് പറയുന്നു. പ്രേക്ഷകരായി എത്തിയവരെയും ഇഷ്ട ഗാനങ്ങള്‍ ആലപിക്കുവാന്‍ ഒരു വേദി കൂടിയായിരുന്നു.