പാന്റ്സ് ധരിച്ചില്ല : പ്രമുഖനടിയെ ഹോട്ടലിൽ നിന്ന് പുറത്താക്കി

By BINDU PP .01 Jan, 1970

imran-azhar

 

 

 

പാന്റ്സ് ധരിച്ചില്ലെന്ന കാരണത്താൽ പ്രമുഖ്ട നടിയെ ഹോട്ടലിൽ നിന്ന് പുറത്താക്കി. ബോളിവുഡ് നടി യാമി ഗൗതമിനാണ് ഇത്തരത്തിലുള്ള അനുഭവം നേരിടേണ്ടിവന്നത്. നടി സഹോദരിയുമായി എത്തിയപ്പോഴാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്. യാമി നായികയായി എത്തുന്ന പുതിയ ചിത്രം ഉറി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെര്‍ബിയയില്‍ എത്തിയതായിരുന്നു സുരിലി.ഭക്ഷണം കഴിക്കാനായി സഹോദരിമാര്‍ ഹോട്ടലില്‍ എത്തിയെങ്കിലും സുരിലി ഷോര്‍ട്ട് ഡ്രസ് ധരിച്ചതിനാല്‍ പ്രവേശനം നിഷേധിച്ചു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്‌ ഹോട്ടലില്‍ കയറാന്‍ പറ്റില്ല. തുടര്‍ന്നാണ് ഇറക്കിവിട്ടത്.

 

യാമി ഗൗതം തന്നെയാണ് പിന്നീട് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. സഹോദരി പാന്റ്‌സ് ധരിക്കാത്തതുമൂലം ഞങ്ങള്‍ക്ക് ബാറില്‍ കയറേണ്ടി വന്നുവെന്ന് തമാശരൂപേണ പറയുകയായിരുന്നു.ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞവര്‍ഷം ഉറിയില്‍ സംഭവിച്ച ആക്രമണത്തെ ആസ്പദമാക്കിയുള്ളതാണ്. രാജ്കുമാര്‍ സന്തോഷിയുടെ പുതിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സുരിലി. രണ്‍ദിപ് ഹൂഡയാണ് നായകന്‍.

 

OTHER SECTIONS