ബഡ്ജറ്റ് ചോര്‍ന്നിട്ടില്ല, ധനമന്ത്രിയുടെ സ്റ്റാഫിന്‍റെ അമിതാവേശം കുഴപ്പമുണ്ടാക്കി: കോടിയേരി

By praveen prasannan.05 Mar, 2017

imran-azhar

തിരുവനന്തപുരം: ബഡ്ജറ്റ് നിര്‍ദ്ദേശം ചോര്‍ന്നാത് ധനമന്ത്രിയുടെ സ്റ്റാഫിന്‍റെ അമിതാവേശം കാരണമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തയാറാക്കിയ കുറിപ്പാണ് പുറത്തായത്.

ബഡ്ജറ്റ് മുഴുവന്‍ ചോര്‍ന്നെന്ന ആരോപണം ശരിയല്ലെന്നും കോടിയേരി പറഞ്ഞു. ബഡ്ജറ്റ് രേഖ ചോര്‍ന്നിട്ടില്ല.

ബഡ്ജറ്റ് ചോര്‍ന്നെന്ന ആരാപണത്തില്‍ അന്വേഷണം നടത്തി ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ബഡ്ജറ്റ് ചോര്‍ന്നെന്ന് കണക്കാക്കണമെങ്കില്‍ നികുതി നിര്‍ദ്ദേശങ്ങള്‍ ചോരണം. അങ്ങനെ വന്നാല്‍ ഓഹരി വിപണിയിലോ മാറ്റമുണ്ടാകും.

ഇവിടെ വിവരങ്ങള്‍ ചോര്‍ന്നത് കൊണ്ട് ആരെങ്കിലും നേട്ടമുണ്ടാക്കിയോ എന്ന് വ്യക്തമല്ല. സര്‍ക്കാരിന് വരുമാനം നഷ്ടമായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

OTHER SECTIONS