ലോക് ഡൗണ്‍: ഏപ്രിലില്‍ ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാര്‍ക്ക്

By online desk .28 05 2020

imran-azhar

 

 

ന്യൂഡല്‍ഹി: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക് ഡൗണ്‍ നീളുകയാണ്. ഈ പ്രതിസന്ധി അതിരൂക്ഷമായി ആണ് ഇന്ത്യയിലെ സമ്പദ്ഘടനയും തൊഴില്‍ മേഖലയും ബാധിച്ചിരിക്കുന്നത്. ലോകമാകെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജോലി നഷ്ടമായത് 12.2 കോടി പേര്‍ക്കാണ്. ഇവരില്‍ ഏറിയപങ്കും 20നും 30നും മധ്യേ പ്രായമുള്ളവരാണ്. ഇന്ത്യന്‍ സമ്പദ്ഘടന നിരീക്ഷിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി(സിഎംഐഇ) എന്ന സ്വകാര്യസ്ഥാപനത്തിന്റെതാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി ഏറ്റവും അധികം ബാധിച്ചത് ദിവസവേതനക്കാരെയും ചെറുകിട ബിസിനസ്സില്‍ ജോലി ചെയ്യുന്നവരെയുമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ തൊഴില്‍ നഷ്ടം രാജ്യത്തെ കുടുംബങ്ങളിലെ കടത്തിന്റെ അനുപാതം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് സിഎംഐഇ പറയുന്നു.

അതേസമയം ലോക് ഡൗണില്‍ ഇളവുകള്‍ വന്നതോടെ കാര്‍ഷിക പ്രവര്‍ത്തനങ്ങളും ഗ്രാമീണ വ്യാപാരവും പുനരാരംഭിച്ചതായും ഇതുമൂലം കഴിഞ്ഞയാഴ്ച തൊഴില്‍ നിരക്ക് നേരിയ തോതില്‍ മെച്ചപ്പെട്ടതായും സിഎംഐഇ മാനേജിങ് ഡയറക്ടര്‍ മഹേഷ് വ്യാസ് പറഞ്ഞു.

 

OTHER SECTIONS