എച്ച്-1 ബി വിസയുള്ളവരുടെ ജീവിതപങ്കാളിക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കണമെന്ന് 130 യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍

By Shyma Mohan.17 May, 2018

imran-azhar


    വാഷിംഗ്ടണ്‍: എച്ച്-1 ബി വിസയുള്ളവരുടെ ജീവിത പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കി അമേരിക്കയില്‍ ജോലി തുടരുവാന്‍ അനുവദിക്കണമെന്ന് ട്രമ്പ് ഭരണകൂടത്തോടാവശ്യപ്പെട്ട് 130 അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍. ഇന്ത്യന്‍ വംശജയും അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗവുമായ പ്രമീള ജയപാലിന്റെ നേതൃത്വത്തിലാണ് 130 യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ട്രമ്പ് ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന എച്ച്-1 ബി വിസകളുടെ മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ട്രമ്പിന്റെ നീക്കത്തിന് തടയിടാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നത്. എച്ച്-1 ബി വിസകളുള്ളവരുടെ ജീവിത പങ്കാളിക്ക് അമേരിക്കയില്‍ നിയമപരമായി ജോലിയെടുക്കാന്‍ ഒബാമ ഭരണകാലത്ത് നല്‍കിയിട്ടുള്ള അനുവാദം അവസാനിപ്പിക്കാനാണ് ട്രമ്പ് ഭരണകൂടം പദ്ധതിയിടുന്നത്. വര്‍ക്ക് പെര്‍മിറ്റുകളുള്ള 70000ത്തിലധികം എച്ച്-4 വിസ കൈവശമുള്ളവരെ ഗുരുതരമായി ബാധിക്കുന്ന നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നത്. എച്ച്-1 ബി വിസ കൈവശമുള്ളവരുടെ ജീവിത പങ്കാളികള്‍ക്ക് അനുവദിക്കുന്നതാണ് എച്ച്-4 വിസ. അമേരിക്കയില്‍ എച്ച്-1 ബി വിസ കൈവശമുള്ളവരില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകളാണ്.

 

OTHER SECTIONS