കാബൂളിലെ ഷിയാ മേഖലയിലുണ്ടായ സ്‌ഫോടനം; ആറു പേര്‍ കൊല്ലപ്പെട്ടു,23 പേര്‍ക്ക് പരിക്ക്

By anju.22 03 2019

imran-azhar

കാബൂളിലെ ഷിയാ മേഖലയിലുണ്ടായ സ്ഫോടനങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്കു പരിക്കേറ്റതായി അഫ്ഗാൻ ഉദ്യോഗസ്ഥർ അറിയിച്ചു. പേര്‍ഷ്യന്‍ നവവത്സരാഘോഷം നടക്കുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്.

 

സ്ഫോടനത്തിൽ പരിക്കേറ്റവരിൽ രണ്ടു കുട്ടികളുമെന്ന് കാബൂൾ എമർജൻസി സർവീസസ് ഡയറക്ടർ മുഹമ്മദ് ആസിം പറഞ്ഞു. 

ഒരു മോസ്കിലെ ശുചിമുറിയിലും ആശുപത്രിയുടെ പിറകിലും ഇലക്‌ട്രിക് മീറ്ററിലും സ്ഥാപിച്ച ബോംബുകളാണു പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി.

OTHER SECTIONS