റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട ഗർത്തത്തിൽ ബസ് വീണു ചൈനയിൽ ആറു മരണം

By online desk.14 01 2020

imran-azhar

 


ബെയ്ജിങ്: ചൈനയില്‍ റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞു ആറു മരണം. ബസ് യാത്രക്കാരും വഴിയാത്രക്കാരും ഉള്‍പ്പെടെ ആറു പേരാണ് മരിച്ചത്. മരിച്ചവരിൽ ഒരു കൊച്ചുകുഞ്ഞും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഖിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങില്‍ ഒരു ആശുപത്രിക്കു പുറത്തെ ബസ് സ്‌റ്റോപ്പില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

 

പത്തിലധികം പേരെ  കാണാതായി. പരിക്കേറ്റ പതിനാറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.  സ്റ്റോപ്പിലേക്ക് ബസ് എത്തിയതിനു തൊട്ടു പിന്നാലെ ബസിന് തൊട്ടുമുന്നിലായി ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. ബസ് ഗര്‍ത്തത്തിലേക്ക് വീണതിനു പിന്നാലെ ഗര്‍ത്തത്തിനുള്ളില്‍നിന്ന് സ്‌ഫോടനവും ഉണ്ടായി.

  

റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ബസ് മറിയുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. രക്ഷപ്പെടാന്‍ ആളുകള്‍ ഓടുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

 

OTHER SECTIONS