വോട്ടിങ് മെഷീനില്‍ പിഴവെന്ന് ആരോപണം; യുവാവിനെതിരെ കേസെടുത്തു

By anju.23 04 2019

imran-azhar

തിരുവനന്തപുരം: പട്ടത്ത് വോട്ടിങ് മെഷീനില്‍ പിഴവെന്ന് ആരോപിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. എബിന്‍ എന്ന യുവാവിനെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. ആഗ്രഹിച്ച പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ മറ്റൊരു സ്ഥാനാര്‍ഥിയുടെ സ്ലിപ്പാണു വീണതെന്നുമായിരുന്നു എബിന്‍ പരാതിപ്പെട്ടത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ാം നമ്പര്‍ ബൂത്തിലാണ് എബിന്‍ വോട്ട് ചെയ്തത്.

 

എന്നാല്‍ എബിന്റെ പരാതിയില്‍ കഴമ്പില്ലെന്നു ബോധ്യപ്പെട്ടു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 177 പ്രകാരം കേസെടുത്തു.വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ ടീക്കാറം മീണ അറിയിച്ചിട്ടുണ്ട്.

OTHER SECTIONS