അയോധന കല അഭ്യാസിയായ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സന്യാസി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

By online desk .25 08 2020

imran-azhar

 

 

ചെന്നൈ: ക്ഷേത്ര സന്ദർശനത്തിനെത്തിയ അയോധന കല അഭ്യാസിയായ വിദഗ്ധയായ വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സന്ന്യാസി വനിതയുടെ ഇടികൊണ്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. തമിഴ്‌നാട്ടിലെ ക്ഷേത്ര നഗരമായ തിരുവണ്ണാമലയിലാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സന്ന്യാസിയെ വിദേശവനിത ഒറ്റയ്ക്ക് കൈകാര്യം ചെയ്ത് പൊലീസിന് കൈമാറിയത്. നാമക്കല്‍ സ്വദേശി മണികണ്ഠന്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായത്.

 

പ്രത്യാക്രമണത്തില്‍ ഇടത് കൈയ്ക്ക് ഉള്‍പ്പടെ പൊട്ടലേറ്റ് ഗുരുതരാവസ്ഥയിലായ സന്ന്യാസിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. നാമക്കല്‍ സ്വദേശി മണികണ്ഠന്‍ എന്നയാളാണ് പിടിയിലായത്. ഇയാളുടെ മുഖത്തുള്‍പ്പടെ കാര്യമായി പരിക്കേറ്റിട്ടുണ്ട്.


ആത്മീയ പഠനത്തിനെത്തിയ യുഎസ് സ്വദേശിനിയായ മുപ്പതുകാരി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായാണ് തിരുവണ്ണാമലയിലെത്തിയത്. ലോക്ക് ഡൗണ് വന്നതോടെ നാട്ടിലേക്ക് പോകാന്‍ സാധിക്കാതിരുന്ന യുവതി തിരുവണ്ണാമലയിലെ ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് വീടിന് പുറത്ത് നില്‍ക്കുമ്ബോഴാണ് വ്യാജ സന്ന്യാസി വിദേശവനിതയെ വാടക വീടിനുള്ളിലേക്ക് വലിച്ചു ഇഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യം ഒന്ന് ഭയപ്പെട്ടെങ്കിലും ധൈര്യം സംഭരിച്ച യുവതി ആക്രമണത്തെ പ്രതിരോധിച്ചു. സന്ന്യാസിയെ ഇടിച്ച്‌ നിലത്തിട്ട യുവതി പിന്നാലെ ഒച്ചവച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി ഇയാളെ സമീപത്തെ മരത്തില്‍ കെട്ടിയിട്ട് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

 

 

OTHER SECTIONS