നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്: വിചാരണക്കോടതിക്കെതിരെ വിമർശനവുമായി സംസ്ഥാനസർക്കാർ

By online desk .01 11 2020

imran-azhar

 

 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാനസർക്കാർ രംഗത്ത്. കേസുമായി ബന്ധപ്പെട്ടുള്ള ഗുരുതര ആരോപണങ്ങൾ സംസ്ഥാന സർക്കാറിന്ന് കോടതി മുൻപാകെ അവതരിപ്പിക്കും. കോടതിയെ നിശിതമായി വിമര്ശിച്ചുകൊണ്ടാണ് സംസ്ഥാനസർക്കാർ രംഗത്തെത്തിയത്. ഇരയുടെ മൊഴി പോലും കോടതി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നാണ് സർക്കാരിന്റെ ആരോപണം.

 

മകൾ വഴി പ്രതി ദിലീപ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന മഞ്ജുവാര്യരുടെ മൊഴി കോടതി ഒഴിവാക്കിയതും വിമർശനത്തിന് ഇടയാക്കി. തന്നെ വകവരുത്തുമെന്ന് ദിലീപ് മറ്റൊരു നടിയോട് പറഞ്ഞതായി കേട്ടുവെന്ന് ഇര പറഞ്ഞ കാര്യവും ഒഴിവാക്കിയതായി  ചൂണ്ടിക്കാട്ടികൊണ്ടാണ് സർക്കാർ വിചാരണക്കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തിയത്.

 

എട്ടാം പ്രതിയായ ദിലീപിന്റെ കുടുംബ ബന്ധത്തകർച്ചയുടെ കാരണക്കാരി ഒന്നാം സാക്ഷിയായ നടി ആണ് എന്ന് ദിലീപ് ഭാമയോട് പറഞ്ഞു എന്നാണ് പ്രധാനപ്പെട്ട ആരോപണം. ഭാമ ഇക്കാര്യം തന്നോട് പറഞ്ഞുവെന്നാണ് ഇരയാക്കപ്പെട്ട നടി കോടതിയിൽ പറഞ്ഞത്. എന്നാൽ, ഇതൊന്നും കോടതി പരിഗണിച്ചില്ലെന്നും സർക്കാർ ആരോപിക്കുന്നു.

 

 

OTHER SECTIONS