അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

By online desk .27 01 2020

imran-azhar

 


കാബൂള്‍: അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ് അപകടത്തില്‍പ്പെട്ടു. 83 യാത്രികരുമായി ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്.

 

യാത്രികരുടേയും വിമാന ജീവനക്കാരുടേയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്നു വീണ വിമാനം കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്. 

 

 

 

 

OTHER SECTIONS