വിമാനയാത്രികർക്ക് ഇരുട്ടടി ; എയർ ഇന്ത്യ എക്സ്പ്രസിന് 15 ദിവസത്തേക്ക് വിലക്ക്

By online desk .17 09 2020

imran-azhar

 

 

ദുബായ് : എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് 15 ദിവസത്തേക്ക് ദുബായ് റദ്ദുചെയ്തു. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെതുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. കോവിഡ് പോസിറ്റീവ് റിസൾട്ട് ഉള്ള യാത്രക്കാരെ രണ്ടുതവണ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ദുബായിൽ എത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവിൽ ഏവിയേഷൻ, എയർ ഇന്ത്യ എക്സ്പ്രസിന് 15 ദിവസത്തെ വിലക്കേർപ്പെടുത്തി കൊണ്ടുള്ള നോട്ടീസ് അയച്ചത്. ഇന്നു മുതൽ ഒക്ടോബർ രണ്ടു വരെ എയർഇന്ത്യ വിമാനങ്ങൾക്ക് ദുബായിലേക്കു തിരിച്ചുമുള്ള യാത്ര സാധ്യമല്ല.

 


ഈ മാസം നാലിന് ജയ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന റിസൾട്ടുമായി യാത്രക്കാരൻ ദുബായ് എയർപോർട്ടിൽ എത്തിയത്. മുൻപും സമാനമായ സംഭവം അരങ്ങേറിയപ്പോൾ എയർ ഇന്ത്യ എക്സ്പ്രസിന് ദുബായ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നും പിഴവ് ആവർത്തിച്ച സാഹചര്യത്തിലാണ് 15 ദിവസത്തേക്ക് വിമാനങ്ങൾ താൽകാലികമായി റദ്ദ് ചെയ്തിരിക്കുന്നത്. കൂടാതെ രോഗിയുടെയും ഒപ്പം യാത്ര ചെയ്തവരുടെയും ചികിത്സാചെലവുകൾ മുഴുവനും എയർ ഇന്ത്യ വഹിക്കണമെന്നും നോട്ടീസിൽ പറയുന്നു.

 

OTHER SECTIONS