പഞ്ചാബില്‍ വിഷമദ്യ ദുരന്തം: 21 പേര്‍ മരിച്ചു

By online desk .01 08 2020

imran-azhar

 

 

ചണ്ഡീഗഡ്: പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 21 പേര്‍ മരിച്ചു. അമൃത് സര്‍, ബട്ടാല, തന്‍തരണ്‍ എന്നിവിടങ്ങളിലാണ്ദുരന്തമുണ്ടായത്. ബുധനാഴ്ച രാത്രിയാണ് ആദ്യമരണമുണ്ടായത്.സംഭവത്തില്‍ ബല്‍വീര്‍ കൗറെന്ന സ്ത്രീ അറസ്റ്റിലായി. വിഷമദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിലേയ്ക്ക് നയിച്ച സാഹചര്യമടക്കം സമഗ്ര അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. ജലന്ധറിലെ ഡിവിഷണല്‍ കമ്മീഷണറും പഞ്ചാബിലെ ജോയിന്റ് എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ കമ്മീഷണറും ബന്ധപ്പെട്ട ജില്ലകളിലെ പോലീസ് സൂപ്രണ്ടും സംയുക്തമായാണ് അന്വേഷണം.

 

ജൂണ്‍ 29 ന് രാത്രി അമൃത്സറിലെ മുച്ചല്‍, തന്‍ഗ്ര എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യത്തെ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഡിജിപി ദിങ്കര്‍ ഗുപ്ത പറഞ്ഞു.

 

 

 

OTHER SECTIONS