ടിക്ടോക്കിനെ ഗെറ്റൗട്ടടിച്ച് അമേരിക്കയും ; നടപടി രാജ്യസുരക്ഷ കണക്കിലെടുത്ത്

By online desk .06 08 2020

imran-azhar

 

 

വാഷിംഗ്‌ടൺ ; ഇന്ത്യയ്ക്ക് പുറമെ ടിക്ടോക്ക് നിരോധിച്ച് അമേരിക്കയും. ജനപ്രിയ ചൈനീസ് ആപ്പുകളായ ടോക്കും വീ ചാറ്റും നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. രാജ്യത്തിൻറെ സുരക്ഷയെയും സമ്പത് വ്യവസ്ഥയേയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയിൽ ടിക്ടോക്ക് ടിക്ടോക് നിരോധിക്കാൻ തീരുമാനമായത്. ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ യുഎസ് പാര്‍ലമെന്റ് അംഗങ്ങളും സ്വാഗതം ചെയ്തു.

 

“നമ്മുടെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് ടിക് ടോക്കിന്റെ ഉടമകൾക്കെതിരെ നിഷേധാത്മക നടപടി സ്വീകരിക്കണം,” എന്നാണ് ട്രംപ് തന്റെ ഉത്തരവിൽ പറയുന്നത്.വീഡിയോ ഷെയർ ചെയ്യുന്നതിനായി ടിക് ടോക്ക് ഉപയോഗിക്കുന്നതിൽ നിന്ന് ഫെഡറൽ ജീവനക്കാരെ വിലക്കുന്ന ബില്ലിന് യുഎസ് സെനറ്റ് വ്യാഴാഴ്ചയാണ് അംഗീകാരം നൽകിയത്.

 

ടിക്ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകളെല്ലാം ആദ്യം നിരോധിച്ചത് ഇന്ത്യയായിരുന്നു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് ഇന്ത്യ ചൈനീസ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തിയത്. 106 ചൈനീസ് ആപ്പുകള്‍ ഇന്ത്യ ഇതിനോടകം നിരോധിച്ചുകഴിഞ്ഞു.

 

 

OTHER SECTIONS