സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് പോലീസ് ഉദ്യോഗസ്ഥൻ

By online desk .31 07 2020

imran-azhar

 

 

കോട്ടയം ; സംസ്ഥാനത്ത കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു . കോവിഡ് ബാധിച്ച് ചെകിത്സയിലായിരുന്ന ഇടുക്കി ജില്ലാ സബ് ഇൻസ്‌പെക്ടർ അജിതൻ (55 )ആണ് മരിച്ചത്.കോവിഡ് ബാധിച്ച ഇദ്ദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയസ്തംഭനമാണ് പ്രധാന മരണകാരണമെന്നാണ് പറയപ്പെടുന്നത്.

 

സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ കൂടിയായിരുന്ന അജിതന് ഭാര്യയിൽനിന്നാണ് കോവിഡ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ് അജിതൻ.

 

 

 

OTHER SECTIONS