ഇതൊരു തുടക്കം മാത്രമെന്ന് മുന്നറിയിപ്പ്, ഓസ്ട്രിയയില്‍ ഏഴ് മുസ്ലീം പള്ളികള്‍ അടച്ചുപ്പൂട്ടും

By Neha C N .07 08 2019

imran-azhar

 

വിയന്ന: തീവ്ര ഇസ്ലാമിനെതിരെ നടപടിയെടുക്കുമെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സിന്റെ വാഗ്ദാനം. ഇതിന്റെ ഭാഗമായി എഴു മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടുമെന്നും, വിദേശ ധനസഹായമുള്ള ഡസന്‍ കണക്കിന് ഇമാമുകളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും വെള്ളിയാഴ്ച അദ്ദേഹം പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ അടച്ച് പൂട്ടാന്‍ ഉദ്ദേശിക്കുന്ന പള്ളികളില്‍ ഒന്ന് തുര്‍ക്കി ദേശീയവാദികളുമായി ബന്ധപ്പെട്ടതാണെന്നാണ് സൂചന. മറ്റു ആറ് പള്ളികള്‍ നടത്തുന്നത് അറബ് മത കൂട്ടായ്മ എന്ന ഗ്രൂപ്പാണ്.


ഇത് ഒരു തുടക്കം മാത്രമാണ്,'' തീവ്ര വലതുപക്ഷ വൈസ് ചാന്‍സലര്‍ ഹീന്‍സ്-ക്രിസ്റ്റ്യന്‍ സ്ട്രാച്ച് പറഞ്ഞു. മതപരമായ ഗ്രൂപ്പുകള്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നത് വിലക്കുന്ന 2015 ലെ നിയമത്തിലൂടെയാണ് ഈ നീക്കം നടപ്പാക്കുക. ഇതോടെ 60 ഇമാമുകള്‍ക്ക് രാജ്യം വിട്ട് പോകേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണകാക്കുന്നത്.


ഏകദേശം 9 ദശലക്ഷം ജനസംഖ്യയുള്ള ഓസ്ട്രിയയില്‍ 600,000-ത്തിലധികം മുസ്ലീങ്ങള്‍ താമസിക്കുന്നു. അവരില്‍ പലരും തുര്‍ക്കി വംശജരാണ്.

 

 

 

OTHER SECTIONS