യെദ്യൂരപ്പക്ക് ഇന്ന് നിര്‍ണായക ദിനം; വിശ്വാസ വോട്ടെടുപ്പ് ഇന്ന്

By Anju N P.19 May, 2018

imran-azhar

 


ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പക്ക് ഇന്ന് നിര്‍ണായക ദിനം. സുപ്രിം കോടതി വിധി പ്രകാരമാണ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ടെടുപ്പ് തേടുന്നത്. കഴിഞ്ഞ ദിവയമാണ് കോടതി യെദ്യൂരപ്പയോട് ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസ വോട്ട് ആവശ്യപ്പെട്ടത്.

 

എന്നാല്‍ ഇതിനായി ഏഴ് ദിവസത്തെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗിയാണ് ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ടത്. നാളെ നാലുമണിക്ക് വിശ്വാസവോട്ട് തേടണമെന്നാണ് സുപ്രിം കോടതിയുടെ മൂന്നംഗബെഞ്ച് ഇന്നലെ നിര്‍ദേശിച്ചത്.

 

സുപ്രിം കോടതി വിധി പ്രകാരമാണ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ടെടുപ്പ് തേടുന്നത്. ഭൂരിപക്ഷം തെളിയിക്കുന്നത് വരെ സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എകെ സിക്രി, എസ്എ ബോബ്ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്നലെ ഹര്‍ജി പരിഗണിച്ചത്.

 

OTHER SECTIONS