വന്ദേമാതരം ചൊല്ലാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല - പ്രതാപ് ചന്ദ്ര സാരംഗി

By online desk .19 01 2020

imran-azhar

 


സൂറത്ത്: രാജ്യത്തെ രണ്ടായി വെട്ടിമുറിച്ച പൂര്‍വ്വികരായ നേതാക്കളുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി 70 വര്‍ഷം മുമ്പെ ഈ വിധി നടപ്പാക്കേണ്ടതായിരുന്നുവെന്നും പ്രതാപ് സാരംഗി പറഞ്ഞു.

 

സൂറത്തില്‍ പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം വന്ദേമാതരം ചൊല്ലാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെഎന്നും അദ്ദേഹം പറഞ്ഞു.

 

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹിന്ദുക്കളുടെ ജനസംഖ്യയില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. മാത്രവുമല്ല ഈ രാജ്യങ്ങളിലെ ന്യൂനപക്ഷം മതത്തിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണ്.


കോണ്‍ഗ്രസ്സ് ചെയ്ത പാപം പരിഹരിച്ചിരിക്കുകയാണെന്നും നരേന്ദ്ര മോദിയെ നാം അതിന് അഭിനന്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗ്ഗീയാടിസ്ഥാനത്തിലാണ് വിഭജനം നടന്നതെന്നും അത് ഒഴിവാക്കാന്‍ ആവുന്നതായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

OTHER SECTIONS