സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍; നൂറുമേനി കൊയ്ത് സ്‌കൂളുകള്‍

By online desk .14 07 2020

imran-azhar

 

 

തിരുവനന്തപുരം: 70 വിദ്യാര്‍ത്ഥികളില്‍ 90 ശതമാനത്തിന് മുകൡ മാര്‍ക്കോടെ ഉന്നതവിജയം സ്വന്തമാക്കി. കഴക്കൂട്ടം ജ്യോതിസ് സെന്റട്രല്‍ സ്‌കൂള്‍ ജില്ലയില്‍ മുന്നിലെത്തി. 155 പേര്‍ പരീക്ഷയെഴുതിയതില്‍ 145 പേര്‍ ഡിസ്റ്റിംഗ്ഷനും മറ്റുള്ള 10 പേര്‍ ഫസ്റ്റ് ക്ലാസ്സും നേടിയാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയത്. ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി കാവ്യ.ആര്‍ 500-ല്‍ 494 മാര്‍ക്കോടെ ദേശീയതലത്തില്‍ അഞ്ചാം സ്ഥാനം നേടി. സയന്‍സ് വിഭാഗത്തില്‍ അശ്വതി.എസ്.(483), ടോംസ്.കെ.നിക്‌സണ്‍ (482), ഗോപിക.ജി.നായര്‍ (481),അനാമിക സില്‍വ (481) എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും കൊമേഴ്‌സില്‍ മൃദുലഹരി.ജെ. (488), സിന്ധുദേവി.എം.പി(486), നവമി ചന്ദ്രന്‍.എം.എസ്.(485), എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും ഹ്യുമാനിറ്റീസില്‍ കാവ്യ ആര്‍(494), ആന്റേഴ്‌സണ്‍ പ്രേംപ്രകാശ് (489), നന്ദുകൃഷ്ണ.എസ്.(488) എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനവും കരസ്ഥമാക്കി. 33 പേരാണ് 500 ല്‍ 475 ന് മുകളില്‍ മാര്‍ക്കും 95 ശതമാനത്തിനുമുകളിലുള്ള ഉന്നതവിജയവും നേടിയത്.

 

പേരൂര്‍ക്കട എസ്എപി കേന്ദ്രീയ വിദ്യാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി കേന്ദ്രീയ വിദ്യാലയത്തിന് 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 77 പേരും വിജയിച്ചു. ഇതില്‍ 68 (88.3 ശതമാനം) പേരും 75 ശതമാനത്തിലേറെ മാര്‍ക്കു നേടി. സയന്‍സ് വിഭാഗത്തില്‍ 491 (98.2 ശതമാനം) മാര്‍ക്കോടെ ജെ.കൃഷ്ണേന്ദുവിനാണ് ഒന്നാം സ്ഥാനം. കൊമേഴ്സില്‍ എല്‍.ഐശ്വര്യ 488 (97.6 ശതമാനം) മാര്‍ക്കോടെ ഒന്നാമതെത്തി. 31 വിദ്യാര്‍ത്ഥികള്‍ (40.25 ശതമാനം) 90 ശതമാനത്തിലേറെ മാര്‍ക്കു കരസ്ഥമാക്കിയെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

കുന്നത്ത്കാല്‍ ശ്രീചിത്ര സ്‌കൂള്‍

കുന്നത്ത്കാല്‍ ശ്രീചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 67 കുട്ടികളില്‍ 52 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും ബാക്കിയുള്ളവര്‍ ഫസ്റ്റ് ക്ലാസ്സും നേടി ഉന്നതവിജയം കരസ്ഥമാക്കി. ദേശീയ തലത്തില്‍
പതിനാലാം റാങ്കോടെ കൊമേഴ്‌സില്‍ 98 ശതമാനം മാര്‍ക്ക് നേടി ആര്യ.ആര്‍.എസ്, 96 ശതമാനം മാര്‍ക്കോടെ സയന്‍സില്‍ അനഘാദേവ്.എസ് ഒന്നാസ്ഥാനം കരസ്ഥമാക്കി.

 

 

 

 

OTHER SECTIONS