ചാല മാര്‍ക്കറ്റ് ഇന്ന് തുറക്കും

By online desk .07 08 2020

imran-azharതിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ചാല മാര്‍ക്കറ്റ് ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടനകള്‍. രണ്ട് ഷിഫ്റ്റുകളിലായി നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി ലഭിച്ചെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി എസ്.എസ്.മനോജ് പറഞ്ഞു. ഫോര്‍ട്ട് അസി. കമ്മിഷണര്‍ വിളിച്ചുചേര്‍ത്ത വ്യാപാര സംഘടന നേതാക്കളുടെ യോഗത്തിലാണ് തീരുമാനമായത്.

 

പച്ചക്കറി മാര്‍ക്കറ്റ്, കൊത്തുവാള്‍ തെരുവ്, സഭാവതികോവില്‍ തെരുവ് എന്നിവിടങ്ങളിലായി അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 11 മുതല്‍ രാവിലെ 11 വരെയും മറ്റ് കടകള്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 7 വരെ ഒന്നിടവിട്ട ദിവസങ്ങളിലും പൂക്കടകള്‍ 12 മുതല്‍ 7 വരെയും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് യോഗത്തില്‍ ധാരണയായതായി വ്യാപാരികള്‍ അറിയിച്ചു.

 

 

 

OTHER SECTIONS