മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ കൈകോര്‍ത്തു; പൂജപ്പുര സ്‌കൂളിന് ഓണ സമ്മാനം

By online desk .27 08 2020

imran-azharതിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ കൈകോര്‍ത്തതോടെ പൂജപ്പുര ഗവണ്‍മെന്റ് യു.പി സ്‌കൂളിന് ഓണ സമ്മാനമായി ലഭിച്ചത് ഒരു ടിവിയാണ്. ഇഎംഎസിന്റെ മകള്‍ ഇ.എം.രാധയും ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനും കൈകോര്‍ത്തപ്പോഴാണ് അപ്രതീക്ഷിതമായ ആ ഓണ സമ്മാനം സ്‌കൂളിന് ലഭിച്ചത്. രാധയും മറിയം ഉമ്മനും ഒപ്പം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിനിയും ഗായികയുമായ അഖില ആനന്ദും ചേര്‍ന്നാണ് ടെലിവിഷന്‍ കൈമാറിയത്. അഖിലയുടെ പിതാവ് പുഷ്‌കരാനന്ദന്‍
ഈ സ്‌കൂളിലെ അദ്ധ്യാപകനാണ്.

 

അമേരിക്കയിലെ ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റും ഇന്റോ-അമേരിക്കന്‍ പ്രസ് ക്ലബ് ഡാലസ് ചാപ്റ്റര്‍ സെക്രട്ടറിയുമായ സാമുവല്‍ മത്തായിയാണ് ടെലിവിഷന്‍ സ്‌പോണ്‍സര്‍ ചെയ്തത്. പ്രഥമാദ്ധ്യാപകന്‍ മാത്തുണ്ണിയും പിടിഎ പ്രസിഡന്റ് ഗണേഷ് സുബ്രഹ്മണ്യനും ടെലിവിഷന്‍ ഏറ്റുവാങ്ങി. കേരള ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍ (കല) നടപ്പാക്കി വരുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പഠനസാമഗ്രഹികള്‍ എത്തിക്കുന്ന പരിപാടിയുടെ ഭാഗമായാണ് പൂജപ്പുര സ്‌കൂളിന് ടെലിവിഷന്‍ നല്‍കിയത്. കലയുടെ ആഭിമുഖൃത്തില്‍ വിദേശത്തും സ്വദേശത്തുമുള്ള മലയാളികളുടെ സഹകരണത്തോടെ തലസ്ഥാനത്തെ പത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ടെലിവിഷനും ജവഹര്‍ ബാലഭവനില്‍ രണ്ട് സ്മാര്‍ട്ട് ക്ലാസ് മുറികളും ഒരുക്കി നല്‍കുകയുണ്ടായി.

 

 

 

 

 

 

OTHER SECTIONS