ഡിഗ്രി അവസാന വർഷ പരീക്ഷകൾക്കായി കോളേജുകൾ തുറക്കാം ; ആഭ്യന്തര മന്ത്രാലയം

By online desk .14 08 2020

imran-azhar

 


ന്യൂഡൽഹി; ഡിഗ്രി അവസാന വർഷ പരീക്ഷകൾക്കായി കോളേജുകൾ തുറക്കാമെന്ന് ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയിൽ. മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ ആവശ്യപ്രകാരമാണ് കോളേജുകൾ തുറക്കാമെന്ന തീരുമാനമെന്നും ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. ഡിഗ്രി അവസാന വർഷ പരീക്ഷ നിർബന്ധമാക്കിയ യുജിസി സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ടാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. 

OTHER SECTIONS