പതിനെട്ടുമാസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു

By Anju N P.15 Nov, 2017

imran-azhar

 

ദില്ലി : പതിനെട്ടുമാസം പ്രായമായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച 21 വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവിന്റെ കൂടെ ജോലി ചെയ്യുന്ന യുവാവാണ് പീഡിപ്പിച്ചത്. ഇയാള്‍ കുറച്ചു നാളുകളായി ഇവരുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

 

വീട്ടില്‍ അമ്മയും അച്ഛനും ഇല്ലാത്ത സമയത്ത് യുവാവായിരുന്നു സാധാരണ കുട്ടിയെ നോക്കാറുണ്ടായിരുന്നത്. തലേ ദിവസം നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ യുവാവ് തിങ്കളാഴ്ച രാവിലെ തന്നെ വീട്ടില്‍ എത്തിയിരുന്നു. ഇയാള്‍ വന്ന ഉടനെ കുട്ടിയുടെ പിതാവ് ജോലിക്കും പോയിരുന്നു.

 

കുട്ടിയെ യുവാവിനെ ഏല്‍പ്പിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മയും ജോലിക്ക് പോയി. കുട്ടിയും ഇയാളും മാത്രമായിരുന്ന ഈ സമയത്താണ് ഇയാള്‍ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചത്.

 

വൈകുന്നേരം അമ്മ വീട്ടില്‍ തിരിച്ചെത്തുകയും കുട്ടി നിര്‍ത്താതെ കരയുന്നത് ശ്രദ്ധയില്‍പെടുകയും ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വരുന്നതുകൂടി കണ്ടതോടെ അമ്മ കുഞ്ഞിനെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. യുവാവിനെതിരെ പോക്സോ നിയപ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

 

OTHER SECTIONS