ജാമിയ നഗര്‍ അക്രമം 70 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പോലീസ് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും

By online desk .29 01 2020

imran-azhar


ഡല്‍ഹി: പൗരത്വ പ്രതിഷേധത്തില്‍ ഡല്‍ഹിയിലെ ജാമിയ നഗറിലുണ്ടായ അക്രമ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് കരുതുന്ന 70 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പോലീസ്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍നിന്നും വീഡിയോകളില്‍നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്.

 

 

സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളതെന്ന് പോലീസ് അവകാശപ്പെടുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ 01123013918, 9750871252 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.

 

 

2019 ഡിസംബര്‍ 15 നാണ് ജാമിയ നഗറില്‍ സംഘര്‍ഷമുണ്ടായത്.ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളടക്കം നൂറുകളക്കിന് പേര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 120 പേരെയാണ് അന്വേഷണസംഘം ഇതുവരെ അറസ്റ്റു ചെയ്തത്.

 

ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Jamia Nagar

 

 

 

OTHER SECTIONS