ഡല്‍ഹിയിലെ അനധികൃത ലോക്കറില്‍ നിന്നും 85 കോടി രൂപ പിടിച്ചെടുത്തു

By Shyma Mohan.13 Jan, 2018

imran-azhar


    ന്യൂഡല്‍ഹി: കള്ളപ്പണം കണ്ടുകെട്ടുന്നതിനുള്ള നടപടിയുടെ ഭാഗമായി ആദായ നികുതി വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ 85.2 കോടി രൂപ പിടിച്ചെടുത്തു. സൗത്ത് ഡല്‍ഹിയിലെ സ്വകാര്യ പണം സൂക്ഷിപ്പു കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് കള്ളപ്പണം പിടിച്ചെടുത്തത്. കൂടാതെ 23 കോടി രൂപയുടെ ജ്വല്ലറിയും സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളും വിലപിടിപ്പുള്ള രത്‌നങ്ങളും അന്വേഷണ സംഘം ഇന്നലെ പിടിച്ചെടുത്തിരുന്നു. 85.2 കോടി രൂപ പിടിച്ചെടുത്തതില്‍ എട്ടുകോടി രൂപ 2000 രൂപയുടെ നോട്ടുകളായാണ് കണ്ടെടുത്തത്. ഡല്‍ഹിയിലെ വന്‍കിട ബില്‍ഡര്‍മാരുടെയും ഗുഡ്ഗ വ്യാപാരികളുടെയും മറ്റ് ബിസിനസുകാരുടെയും സമ്പാദ്യമാണ് പിടിച്ചെടുത്തത്. നികുതി വെട്ടിപ്പ് നടത്തിയതിനും ബിനാമി സമ്പാദ്യത്തിന്റെയും പേരില്‍ അധികൃതര്‍ കേസെടുത്തിട്ടുണ്ട്. സൗത്ത് എക്സ്റ്റന്‍ഷനിലെ നിരവധി സ്വകാര്യ ലോക്കറുകളില്‍ കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡില്‍ 61 കോടി രൂപയും പിടിച്ചെടുത്തിരുന്നു.
 

OTHER SECTIONS