രാജ്യസഭയിൽ അരങ്ങേറിയ സംഭവങ്ങൾ നിർഭാഗ്യകരം: വെങ്കയ്യ നായിഡു

By online desk .21 09 2020

imran-azhar

 

 

ന്യൂഡൽഹി: രാജ്യസഭയിൽ ഇന്നലെ അരങ്ങേറിയ സംഭവവികാസങ്ങൾ നിർഭാഗ്യകരമെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യനായിഡു. രാജ്യസഭയെ അവഹേളിക്കുന്ന തരത്തിലുള്ള ചില പ്രവർത്തനങ്ങൾ അംഗങ്ങളുടെ ഭാഗത്തുനിന്നും ഇന്നലെ കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെ ഉണ്ടായെന്നും വെങ്കയ്യനായിഡു പ്രതികരിച്ചു. രാജ്യസഭ ഉപാധ്യക്ഷനെ അപമാനിച്ചതിന് ഡെറക് ഒബ്രിയാൻ, സഞ്ജയ് സിംഗ്, രാജു സതവ്, കെ.കെ രാഗേഷ്, റിപുൺ ബോറ, ഡോല സെൻ, സയ്യിദ് നസീർ ഹുസൈൻ, എലമരം കരീം എന്നീ എംപിമാരെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. ഈ സമ്മേളന കാലയളവ് മുഴുവനും ഇവർക്ക് സഭയിൽ ഇരിക്കാൻ കഴിയില്ല.


കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം ബഹളംവെച്ചതിനെത്തുടർന്ന് അരമണിക്കൂറോളം സഭനിർത്തിവെക്കേണ്ടതായി വന്നു.

 

OTHER SECTIONS