സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത: 2 പേരെ തല്ലിക്കൊന്നു; 7 പേര്‍ക്ക് പരിക്ക്

By Shyma Mohan.14 Jun, 2018

imran-azhar


    ഔറംഗാബാദ്: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ സന്ദേശത്തിന്റെ പേരില്‍ 2 പേരെ തല്ലിക്കൊന്നതായി മഹാരാഷ്ട്ര പോലീസ്. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലുള്ള വൈജാപൂര്‍ താലൂക്കിലെ ചാന്ദ്ഗാവ് ഗ്രാമത്തിലാണ് മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് ഒമ്പതുപേരെ ജനക്കൂട്ടം ആക്രമിച്ചത്. സംഭവത്തില്‍ രണ്ടുപേരെ അടിച്ചുകൊല്ലുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. 1500ഓളം ഗ്രാമവാസികളാണ് വടികളുമായി ഒമ്പതുപേരെ വളഞ്ഞിട്ട് ആക്രമിച്ചത്. മോഷ്ടാക്കളുടെ സംഘം ഗ്രാമത്തില്‍ ചുറ്റിത്തിരിയുന്നതായി വാട്‌സ്ആപ്പില്‍ പ്രചരിച്ച വ്യാജ സന്ദേശമാണ് സംഭവത്തിന് വഴിവെച്ചതെന്നാണ് പോലീസ് ഭാഷ്യം. വ്യാജ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ ഗ്രാമവാസികള്‍ മോഷ്ടാക്കള്‍ക്കായി രാത്രി കാവല്‍ നടത്തിയിരുന്നു. ഗ്രാമവാസികളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്ന് അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ രാം ഹരി യാദവ് പറഞ്ഞു.

OTHER SECTIONS