അ​മേ​രി​ക്ക​യി​ലെ മദ്യ നിർമണശാലയിൽ വെടിവെപ്പ് ; ആറു പേർ മരിച്ചു

By online desk .27 02 2020

imran-azhar


'
മിൽവാക്കി: അമേരിക്കയിലെ വിസ്കോണ്‍സിനിയിൽ ബുധനാഴ്ചയു ണ്ടായ വെടിവയ്പിൽ ആറ് പേർ മരിച്ചു.മിൽവാക്കിയിലുള്ള മദ്യനിർമാണശാലയിലാണ് വെടിവയ്പുണ്ടായത്.

മദ്യനിർമാണശാലയിലെ ജീവനക്കാരൻ മറ്റു ജീവനക്കാർക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ശേഷം ഇയാളും ജീവനൊടുക്കി.എന്നാൽ വെടിവയ്പിൽ എത്ര പേർ മരിച്ചെന്ന് കൃത്യമായി പറയാനാകില്ലെന്ന് മിൽവാക്കി മേയർ ടോം പറഞ്ഞു.

 

ഭീകരമായ വെടിവെപ്പാണ് നടന്നത് അതുകൊണ്ട് തന്നെ . ഇവിടെത്തെ ജനങ്ങളോട് തത്കാലം മാറി നിൽക്കാൻ അഭ്യർഥിക്കുന്നതായും ടോം പറഞ്ഞു. വെടിവയ്പിനെ സംബന്ധിച്ചോ അക്രമിയെ കുറിച്ചോ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

OTHER SECTIONS