മത്സ്യത്തൊഴിലാളികള്‍ വിമാനത്താവളം റോഡുപരോധിച്ചു

By online desk .11 08 2020

imran-azhar

 

 

തിരുവനന്തപുരം: തീരദേശവാസികളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ ഇന്നലെ അധികൃതര്‍ വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ മത്സ്യത്തൊഴിലാളികള്‍ ആഭ്യന്തര വിമാനത്താവളത്തിലേക്കുള്ള റോഡ് പൂര്‍ണമായും അടച്ച് ഉപരോധസമരം നടത്തി. ഒരു വാഹനത്തെ പോലും അതുവഴി കടത്തിവിട്ടില്ല.

 

തിരുവനന്തപുരം തഹസില്‍ദാര്‍ സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചെങ്കിലും
പിരിഞ്ഞുപോകാന്‍ തയാറായില്ല. ജില്ലാ കളക്ടറോ, ഉന്നത ഉദ്യോഗസ്ഥരോ എത്താതെ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് തൊഴിലാളികള്‍ അറിയിച്ചു. ഇതോടെ തഹസില്‍ദാര്‍ മടങ്ങിപ്പോയി. കഴിഞ്ഞ ശനിയാഴ്ചയും മത്സ്യത്തൊഴിലാളികള്‍ സംഘടിച്ചെത്തി റോഡുപരോധിച്ചിരുന്നു.

 

അവരുടെ ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് തഹസില്‍ദാര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്ന് തൊഴിലാളികള്‍ സമരം പിന്‍വലിച്ച് പിരിഞ്ഞുപോയത്. എന്നാല്‍ ഇന്നലെ രാവിലെ നടന്ന ചര്‍ച്ചയില്‍ യാതൊരു തീരുമാനവും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് വൈകിട്ട് മൂന്നുമണിയോടെ മത്സ്യത്തൊഴിലാളികള്‍ സംഘടിച്ചെത്തി റോഡുപരോധിച്ചത്. 

 

 

OTHER SECTIONS