ഫാ.ടോം ഉഴന്നാലിൽ മോചിതനായി

By BINDU PP.12 Sep, 2017

imran-azhar 


സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴന്നാലിലിനെ മോചിപ്പിച്ചു. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്കറ്റിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനം സാധ്യമായതെന്ന് ഒമാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

 

എന്നാൽ കേന്ദ്ര സർക്കാർ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഫാ.ടോമിനെ അലട്ടുന്നുണ്ടെന്നാണ് വിവരം. ഒമാനിൽ എത്തിച്ച അദ്ദേഹത്തിന് വിദഗ്ധ ചികിത്സ സർക്കാരിന്‍റെ മേൽനോട്ടത്തിൽ നൽകുന്നുണ്ട്. അടുത്ത ദിവസം തന്നെ അദ്ദേഹം കേരളത്തിലേക്ക് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.കഴിഞ്ഞ ആറ് മാസത്തെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് മോചനം സാധ്യമായതെന്നാണ് ഒമാൻ സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

 

ഇന്ന് രാവിലെ പ്രാദേശിക സമയം 8.50 ഓടെയാണ് ഫാ.ടോം മസ്കറ്റിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ഒമാൻ സർക്കാരിന്‍റെ നേതൃത്വത്തിൽ നൽകി വരികയണ്. ബുധനാഴ്ച തന്നെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്

OTHER SECTIONS